മണ്ണിൽ മറഞ്ഞുപോയ വിസ്മയങ്ങൾ

ജീവിതം... അത് ജീവിച്ചു തീർക്കാൻ , എന്നാണ് ഇവിടുത്തെ സമൂഹം പെൺകുട്ടികൾക്ക്  അവകാശം നൽകുക??? 

സമ്പൂർണ സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന ഈ സമൂഹം തലതാഴ്ത്തി നില്ക്കുന്ന അവസ്ഥ, അതാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. 
ജീവിതത്തിന്റെ ഏറ്റവും നല്ല സമയം അത് ഒരു പിശാച് കവർന്നു എടുത്തപ്പോൾ നഷ്ടമായത് വിസ്മയ എന്ന പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ ആയിരുന്നു,അവളുടെ ജീവിതം ആയിരുന്നു .
ഏതോ കാലത്തു സഞ്ചാരികളെ ആകർഷിക്കാൻ നമ്മുടെ ടൂറിസം വകുപ്പ് നൽകിയ ഒരു പേരുണ്ട് നമ്മുടെ ഈ കേരളത്തിന് "ദൈവത്തിന്റെ  സ്വന്തം നാട്", പക്ഷെ ഒരോ ദിവസം കഴിയുംതോറും ഇത് പിശാചുക്കളുടെ നാട് ആണ് എന്ന് തെളിക്കുകയാണ് ഒരോ സംഭവങ്ങളും . വിസ്മയ ഇനിയും ഉണ്ടാകും... കാരണം നമ്മുടെ സമൂഹം ഇനിയും മാറിയിട്ടില്ല ,ചിന്തകൾ മാറിയിട്ടില്ല . 

മകൾ ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചപ്പോൾ ,അവൾ നന്നായി കഴിഞ്ഞോട്ടെ എന്ന് കരുതുന്നതിനു പകരം അവൾ സ്നേഹിച്ച അവളുടെ ഭർത്താവിനെ നിഷ്കരുണം  കൊന്നുതള്ളിയ ഒരു കഥയും ഉണ്ട് നമ്മുടെ ഈ കേരളത്തിന്. കെവിൻ എന്ന ചെറുപ്പക്കാരന്റെ മരണത്തിൽ ഇന്നും ദുഖിച്ചു കഴിയുകയാണ് ആ പെൺകുട്ടി.ഒരാൾ വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തിരിച്ചു ഇഷ്ടം അല്ല എന്ന് പറഞ്ഞതിന് ആസിഡ് ഒഴിച്ചും കുത്തി കൊന്നും സന്തോഷം കണ്ടെത്തിയ ഒരു കഥയും ഉണ്ട് നമ്മുടെ കേരളത്തിന് . ഇന്ന് നമ്മൾ സമൂഹമാധ്യമങ്ങളിലും വേദികളിലും വിസ്മയക്കു  വേണ്ടി സംസാരിക്കുന്നു ,പക്ഷെ  ഒന്ന് ഓർക്കണം നമ്മൾ എത്ര വട്ടം  ഇതൊക്കെ ചർച്ച ചെയ്തതാണ് ? എന്ത് ഫലം ആണ് ഉണ്ടായത് ? 

 ഈ സമൂഹം മാറാതെ ഇവിടെ ഒന്നും മാറുകയില്ല. സ്വന്തം പെണ്മക്കൾക്കു അവർക്കു ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കൊടുക്കാൻ എത്ര മാതാപിതാക്കൾ തയ്യാറാണ്? ഓർക്കണം "ആണ്മക്കൾക്കു ഇല്ലാത്ത എന്ത് റെസ്ട്രിക്ഷൻ ആണ് പെൺമക്കൾക്ക് ഉള്ളത്?". എന്നാണോ ഒരോ മാതാപിതാക്കളും തങ്ങളുടെ മകളുടെ സ്വപ്നങ്ങൾക്കു ചിറകു നൽകാൻ തീരുമാനിക്കുന്നത് ,എന്നാണോ അവൾക്കു സ്വാതന്ത്രം ആയി പറക്കാൻ അവസരം നൽകുന്നത്, അന്നേ ഇവിടെ പെൺകുട്ടികൾ സുരക്ഷിതർ അവൂ...

സ്ത്രീധനം, അത് അന്തസ്സാന്നു കരുതുന്ന സമൂഹത്തിന്റെ ചിന്ത മാറണം. നിങ്ങളുടെ മകൾ ഉയരങ്ങൾ കിഴടക്കുന്നതാണ് നിങ്ങളുടെ അന്തസ്സ്‌  എന്ന് മനസ്സിലാക്കണം. അന്തസ്സ്‌   എന്ന വാക്ക് ഒരു പെൺകുട്ടിയുടെയും ജീവിതം തകർക്കാൻ ഉള്ളത് ആവരുത്.
 ഒരാള് മാറിചിന്തിച്ചു തുടങ്ങിയാൽ 
മതി , ബാക്കി ഉള്ളവർ കൂടെ മാറും  അതാണ് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത . അയൽക്കാർ എന്ത് വിചാരിക്കും എന്നുള്ള ചിന്ത മാറ്റൂ ... നിങ്ങളുടെ  കുട്ടിയുടെ ജീവിതം അതാണ് വലുതെന്നു തിരിച്ചറിയൂ . ഇനിയും നിങ്ങൾ മാറിയില്ലെങ്കിൽ നാളെ നിങ്ങളുടെ വീട്ടിൽ ആകും അടുത്ത വിസ്മയുടെ ബ്രേക്കിംഗ് ന്യൂസ് .

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-5694547826251354"
     crossorigin="anonymous"></script>

Popular posts from this blog

Healing the Invisible Wounds: Insights into Depressive Disorder

WOMEN AND POST MARITAL DEPRESSION.