Posts

Showing posts with the label dowryprohibition girls wowan

മണ്ണിൽ മറഞ്ഞുപോയ വിസ്മയങ്ങൾ

Image
ജീവിതം... അത് ജീവിച്ചു തീർക്കാൻ , എന്നാണ് ഇവിടുത്തെ സമൂഹം പെൺകുട്ടികൾക്ക്  അവകാശം നൽകുക???   സമ്പൂർണ സാക്ഷരത നേടി എന്ന് അഹങ്കരിക്കുന്ന ഈ സമൂഹം തലതാഴ്ത്തി നില്ക്കുന്ന അവസ്ഥ, അതാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്.  ജീവിതത്തിന്റെ ഏറ്റവും നല്ല സമയം അത് ഒരു പിശാച് കവർന്നു എടുത്തപ്പോൾ നഷ്ടമായത് വിസ്മയ എന്ന പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ ആയിരുന്നു,അവളുടെ ജീവിതം ആയിരുന്നു . ഏതോ കാലത്തു സഞ്ചാരികളെ ആകർഷിക്കാൻ നമ്മുടെ ടൂറിസം വകുപ്പ് നൽകിയ ഒരു പേരുണ്ട് നമ്മുടെ ഈ കേരളത്തിന് "ദൈവത്തിന്റെ  സ്വന്തം നാട്", പക്ഷെ ഒരോ ദിവസം കഴിയുംതോറും ഇത് പിശാചുക്കളുടെ നാട് ആണ് എന്ന് തെളിക്കുകയാണ് ഒരോ സംഭവങ്ങളും . വിസ്മയ ഇനിയും ഉണ്ടാകും... കാരണം നമ്മുടെ സമൂഹം ഇനിയും മാറിയിട്ടില്ല ,ചിന്തകൾ മാറിയിട്ടില്ല .  മകൾ ഇഷ്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചപ്പോൾ ,അവൾ നന്നായി കഴിഞ്ഞോട്ടെ എന്ന് കരുതുന്നതിനു പകരം അവൾ സ്നേഹിച്ച അവളുടെ ഭർത്താവിനെ നിഷ്കരുണം  കൊന്നുതള്ളിയ ഒരു കഥയും ഉണ്ട് നമ്മുടെ ഈ കേരളത്തിന്. കെവിൻ എന്ന ചെറുപ്പക്കാരന്റെ മരണത്തിൽ ഇന്നും ദുഖിച്ചു കഴിയുകയാണ് ആ പെൺകുട്ടി.ഒരാൾ വന്നു ഇഷ്ടമാ...